കൂത്താട്ടുകുളം: വർണിഭ സാംസ്കാരിക ഗവേഷണ കേന്ദ്രത്തിന്റേയും മദ്യ വിരുദ്ധ ജനകീയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് നടത്തിയ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്. ഐ എം.പി.എബി നിർവഹിച്ചു. സാംസ്കാരിക ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.കെ.രാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
എ.എസ്.ഐ എ.കെ.ജയചന്ദ്രൻ, നഗരസഭാ കൗൺസിലർമാരായ പി.ജി.സുനിൽകുമാർ, പി.സി.ഭാസ്കരൻ, ജനകീയ പ്രതിരോധ സമിതി താലൂക്ക് അംഗം പി.പി. എബ്രാഹാം, മദ്യ വിരുദ്ധ സമിതി അംഗം സി.എൻ.മുകുന്ദൻ, എ.എസ്.രാജൻ, എ.ടി.മണിക്കുട്ടൻ, സോണി ടി. മാത്യു, സി.കെ.തമ്പി, ബീന സുൽത്താൻ
തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |