കുറുപ്പംപടി: വെൽ ബോയ്സ് ക്ലബ്ബ് സംഘടിപ്പിച്ച അഖില കേരള വടം വലി മത്സരത്തിൽ നിന്നും ലഭിച്ച 30,000 രൂപ തുരുത്തിയിലെ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന ബിന്ദു വിജയന് കൈമാറി.വെൽ ബോയ്സ് ക്ലബ് പ്രസിഡന്റ് ബെറിൻ വി.ബി സെക്രെട്ടറി എൽദോ പോൾ, വൈസ് പ്രസിഡന്റ് ഡേനിൻ ജോണി,പഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചൻ, വാർഡ് മെമ്പർ അനാമിക ശിവൻ, ടി.കെ. രാജപ്പൻ എന്നിവർ സന്നിഹിതരായിരുന്നു.നിർദനരായ ഒരു കുടുംബത്തിന്റെ ഭവന നിർമാണത്തിനായി 5000 രൂപയും ക്ലബ് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |