നെടുങ്കണ്ടം: താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ എൻ.എച്ച്.എം. മുഖേന മെഡിക്കൽ ഓഫീസർ/ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിലവിലുള്ള ഒഴിവ് ഒന്ന്. ഒക്ടോബർ മൂന്ന് രാവിലെ 10.30 ന് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, സി.ആർ.ആർ ഐ. (ഇന്റേൺഷിപ്പ്). അഭിമുഖത്തിന് അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. രാത്രി/ക്യാഷ്വാൽറ്റി ഡ്യട്ടി ചെയ്യാൻ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രവൃത്തി പരിചയം അഭികാമ്യം. വേതനം പ്രതിദിനം 1500 രൂപ. ഫോൺ: 04868 232650.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |