SignIn
Kerala Kaumudi Online
Friday, 26 April 2024 10.42 AM IST

ലഹരിയ്‌ക്കെതിരെ 'സമന്വയം' ക്യാമ്പയിനുമായി കുടുംബശ്രീ

bar

മലപ്പുറം: ജില്ലയിൽ മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ കുടുംബശ്രീ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഒക്ടോബർ രണ്ട് മുതൽ ഒമ്പത് വരെ 'സമന്വയം' എന്ന പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളും സേവനങ്ങളും താഴെ തട്ടിലേക്ക് എത്തിക്കുന്നതിനും ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനുമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും മാനസിക സാമൂഹിക സാമ്പത്തിക പിന്തുണയും ഉറപ്പുവരുത്തും.
ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് അയൽക്കൂട്ടതല ചർച്ച, പ്രതിജ്ഞ,സംവാദം,ബോധന പദ്ധതി സർവേ, ബാലസഭാ പ്രത്യേക പ്രവർത്തനങ്ങൾ, അയൽക്കൂട്ടങ്ങളിലും ബാലസഭകളിലും ഓക്സിലറി ഗ്രൂപ്പുകളിലും മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെയുള്ള ബോധവത്കരണക്കുറിപ്പ് ചർച്ച ചെയ്യും. ബാലസഭാംഗങ്ങൾ പങ്കെടുക്കുന്ന മാരത്തൺ, സിഗ്‌നേച്ചർ ബോർഡ് /ട്രീ എന്നീ പ്രവർത്തനങ്ങളും നടത്തും. മദ്യപാന രോഗികളായിട്ടുള്ളവരുടെ ആശ്രിതരെ ഏകോപിപ്പിക്കുക, അവരുടെ ഭൗതിക ജീവിത സാഹചര്യവും സാമൂഹികാവസ്ഥയും മാനസീകാരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ആരംഭിക്കുന്ന ബോധന പദ്ധതിയിൽ അംഗമാകാനുള്ള സർവേയും നടത്തും.

ഒക്‌ടോബർ മൂന്നിന് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിക്കും. അയൽക്കൂട്ടം, ഓക്സിലറി ഗ്രൂപ്പ്, ബാലസഭാ, ജെൻഡർ ക്ലബ്@സ്‌കൂളുകൾ , കോളജുകൾ എന്നിവിടങ്ങളിൽ ലഹരിക്കും അതിക്രമങ്ങൾക്കും എതിരെയുള്ള പോസ്റ്ററുകൾ, ഫോട്ടോസ്‌റ്റോറി സീരീസ് എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കും. ഒക്‌ടോബർ നാലിന് ഷോർട്ട് ഫിലിം,ഡോക്യുമെന്ററി എന്നിവയുടെ പ്രദർശനം നടത്തും. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യും. ഒക്ടോബർ അഞ്ചിന് ലഹരി ഉപയോഗം മൂലം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമം തടയുന്നതിനായി അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഡോക്യൂമെന്റേഷൻ നടത്തും. ജില്ലാ തലത്തിൽ മികച്ച പ്രവർത്തനം നടത്തിയ അയൽക്കൂട്ടത്തെ കണ്ടെത്തി സമ്മാനം നൽകും. ഒക്‌ടോബർ ആറിന് ലഹരിയുമായി ബന്ധപ്പെട്ട അതിക്രമം, മദ്യപിച്ചു വാഹനമോടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾ, ലഹരി ഉപയോഗം മൂലം കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ (മാനസികം, ശാരീരികം) തുടങ്ങിയ വിഷയങ്ങളിൽ റീൽസ് രൂപീകരിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കും.
ഏഴിന് വാർഡ്തല ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കും. മറ്റു വകുപ്പ് പ്രതിനിധികളുമായും പ്രദേശത്തെ ലൈബ്രറി, ക്ലബുകൾ എന്നിവയുമായും സംയോജിച്ച് മദ്യം, മയക്കുമരുന്ന്, അതിക്രമം എന്നിവയ്‌ക്കെതിരെ വാർഡ് തലങ്ങളിൽ വിജിലന്റ് ഗ്രൂപ്പ്, ഓക്സിലറി ഗ്രൂപ്പ് , ബാലസഭാ, അയൽക്കൂട്ട അംഗങ്ങൾ ഉൾപ്പെടെയുള്ള ബഹുജന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ബോധന പദ്ധതിയിൽ അംഗമാകാനുള്ള സർവേയിലൂടെ കണ്ടെത്തിയ സ്ത്രീകളെ ഉൾപ്പെടുത്തി ബോധന കൂട്ടായ്മ ഓരോ സിഡിഎസിലും രൂപീകരിക്കും. ഒമ്പതിന് അയൽക്കൂട്ടങ്ങളിൽ ലഹരി വിരുദ്ധ സഭ ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.