ഇടുക്കി: ജില്ലയിൽ ആരോഗ്യകേരളം പദ്ധതിയിൽ ഡിസ്ട്രിക്ട് അർബൻ ഹെൽത്ത് കോർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ. /എം.എസ്.ഡബ്ല്യൂ. /എം.പി.എച്ച്. / എം.എച്ച്.എ.യും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായം സെപ്തംബർ ഒന്നിന് 40 വയസ് കവിയരുത്. മാസ വേതനം 25,000 രൂപ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യകേരളം വെബ്സൈറ്റിൽ നൽകിയ ലിങ്കിൽ ഒക്ടോബർ 6 ന് വൈകിട്ട് 4 മണിക്ക് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങളും അപ് ലോഡ് ചെയ്യണം. അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:04862 232221.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |