കൊച്ചി: ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയ പതിനൊന്നുകാരി വേദ എം. പിള്ള കൂടുതൽ ഉയരങ്ങളിലേക്ക്. മൂന്നു മാസത്തിനുള്ളിൽ ഗോൾഡൻ ബുക്ക് ഒഫ് വേൾഡ് റെക്കാഡിലും വേദ ഇടംപിടിച്ചു. പെൻസിൽ ഡ്രോയിംഗിലാണ് ഈ മിടുക്കി പ്രതിഭ തെളിയിച്ചിരിക്കുന്നത്. നാലാം വയസിലാണ് വേദ ചിത്രരചനയിലേക്ക് കടന്നത്. ഇതുവരെ മുന്നൂറിലേറെ ചിത്രങ്ങൾ ഈ കൊച്ചുമിടുക്കി വരച്ചുകഴിഞ്ഞു. പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ളിക് സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിയാണ്. കോട്ടുവള്ളി അച്യുതത്തിൽ അജിത് കുമാറിന്റെയും രേഖ അജിത്തിന്റെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |