തൃപ്പൂണിത്തുറ: ഹിൽപാലസ് കാമ്പസിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രം (സി.എച്ച്.എസ്) ആർക്കിയോളജി, മ്യൂസിയോളജി, ആർക്കൈവൽ സ്റ്റഡീസ്, കൺസർവേഷൻ എന്നീ വിഷയങ്ങളിൽ ഒരുവർഷത്തെ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40% മാർക്കിൽ കുറയാത്ത അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത (എസ്.സി എസ്.ടി വിഭാഗക്കാർക്ക് 35%). കെമിസ്ട്രി ഒരു വിഷയമായുളള സയൻസ് ബിരുദമാണ് കൺസർവേഷൻ കോഴ്സിലേക്കുളള അടിസ്ഥാന യോഗ്യത. അപേക്ഷാഫോറം 118 രൂപയ്ക്ക് ഓഫീസിൽനിന്ന് ലഭിക്കും. തപാലിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി ഒക്ടോബർ 31ന് വൈകിട്ട് 5. ഫോൺ: 0484 2776374, വെബ്സൈറ്റ് www.centreforheritagestudies.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |