SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

ചെമ്പരത്തി കൊണ്ടുള്ള ഡ്രിങ്കോ എന്ന് നെറ്റിചുളിക്കേണ്ട, സംഗതി വളരെ രുചികരമാണ്, കുടിച്ചാലുള്ള ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും

hibiscus-drink

നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ചെടിയാണ് ചെമ്പരത്തി. തലയിൽ തേയ്ക്കാവുന്ന താളിയുണ്ടാക്കുന്നതിനും എണ്ണ കാച്ചുന്നതിനുമാണ് ചെമ്പരത്തി കൂടുതലും ഉപയോഗിക്കുന്നത്. കഫം, പിത്തം, മുടി കൊഴിച്ചിൽ, ഉഷ്ണ രോഗങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടാനും ചെമ്പരത്തി ഉത്തമമാണ്. എന്നാൽ ചെമ്പരത്തി ഉപയോഗിച്ച് സ്വാദിഷ്ടമായ പാനീയം ഉണ്ടാക്കാമെന്ന് എത്രപേർക്കറിയാം? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയം രുചികരമാണെന്ന് മാത്രമല്ല ആരോഗ്യപ്രദവുമാണ്.

ആദ്യം കഴുകി വൃത്തിയാക്കിയ നാലോ അഞ്ചോ ചെമ്പരത്തിപ്പൂക്കൾ ഒരു പാത്രത്തിൽ എടുക്കുക. ഇതിലേക്ക് നല്ല തിളച്ച ചൂടുവെള്ളം ഒഴിക്കാം. രണ്ടുമൂന്ന് മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക. പൂക്കളുടെ സത്ത് എല്ലാമിറങ്ങി വെള്ളം ഒരു വയലറ്റ് നിറം ആയിമാറുന്നത് കാണാം. വെള്ളത്തിലെ പൂക്കൾ എടുത്ത് മാറ്റിയശേഷം അതിലേക്ക് ഒരു നാരങ്ങയുടെ നീര് ചേർക്കണം. പിന്നാലെ വെള്ളം ചുവപ്പ് നിറത്തിലേക്ക് മാറാൻ തുടങ്ങും. ഇതിൽ ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് കുടിക്കാം.

ചെമ്പരത്തിയുടെ മറ്റു ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം

കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ ഏറെ ഉത്തമം.

കരളിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ഉത്തമം.

രക്തത്തിന്റെ അളവ് വർദ്ധിക്കാൻ വളരെ സഹായകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIBISCUS, DRINK, RECIPE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.