SignIn
Kerala Kaumudi Online
Saturday, 21 September 2024 9.51 AM IST

തൊഴിലിൽ നേട്ടവും ഉന്നത സ്ഥാനവും, ഈ നാളുകാർക്ക് വിദേശയാത്രയും ധനപ്രാപ്തിയും ഉറപ്പ്

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 1 - 1198 കന്നി 15 ശനിയാഴ്ച. പുലർച്ചെ 4 മണി 18 മിനിറ്റ് 11 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം

അശ്വതി: പ്രണയം പൂർവാധികം ശക്തമാകും, വിദേശയാത്രകൾ നടത്താനുള്ള അനുമതി ലഭിക്കും, തൊഴിലിൽ അഭിവൃദ്ധിയും നേട്ടങ്ങളും ഫലം, യാത്രയിൽ നേട്ടം, ധനപ്രാപ്തി, കർമ്മരംഗത്ത് ഉന്നതസ്ഥാനം ലഭിക്കും, കേസിൽ അനുകൂല വിധിയുണ്ടാകും, ശാന്തിയും സമാധാനവും.ശത്രുക്കളുമായി ഉണ്ടായിരുന്ന പിണക്കം തീരും.

ഭരണി: വിനോദങ്ങളിൽ പങ്കുചേരും, മനസുഖം, ധനപരമായി ഉയർച്ച പ്രതീക്ഷിക്കാം, സന്താനങ്ങളുടെ വിവാഹത്തിന് മാർഗങ്ങൾ തെളിയും, ദാമ്പത്യ സുഖം, പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, ശിക്ഷാ നടപടികളിൽ നിന്നും മോചനം, പ്രണയബന്ധങ്ങളിൽ വിജയം.

കാർത്തിക: കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം കൊയ്യാൻ സാധിക്കും മറ്റുള്ളവരുടെ ആദരവ് നേടും, ആത്മവിശ്വാസം വർദ്ധിക്കും.

രോഹിണി: ധനപരമായി വളരെ നല്ല സമയം, പുതിയപുതിയ അവസരങ്ങൾ വന്നു ചേരും. പണത്തിന്റെ കാര്യത്തിൽ പിശുക്ക് കാണിക്കും,ദൂരയാത്ര കൊണ്ട് നേട്ടങ്ങൾ, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും.

മകയിരം: അന്യരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും, ബന്ധു സമാഗമം, വിശേഷ വസ്ത്രാഭാരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങൾ തുടങ്ങും, ദൂരയാത്രകൾ ഫലപ്രദമാകും, സന്താനങ്ങൾക്ക് പേരും പെരുമയും വർദ്ധിക്കും.

തിരുവാതിര: ജോലി സ്ഥിരമാകും, പ്രശസ്തിയും വിജയവും, ബിസിനസിൽ നേട്ടം, സാമ്പത്തിക നേട്ടം, സ്ത്രീകൾ മൂലം സുഖവും സമാധാനവും ലഭിക്കും, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും.

പുണർതം: ദൂരയാത്രാക്ലേശം, നിർണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം, ശാരീരികമായി ബുദ്ധിമുട്ടുകൾ, ദാമ്പത്യ സുഖക്കുറവ്, ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

പൂയം: അപവാദങ്ങളിൽ പെടാതെ നോക്കണം, അനാവശ്യമായി സഹപ്രവർത്തകരുമായി ശത്രുത ഉണ്ടാകും, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും.

ആയില്യം: സത്കീർത്തിക്ക് കോട്ടം തട്ടും, പൊതുജന പിന്തുണ കുറയും, കള്ളന്മാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ കാരണം നഷ്ടങ്ങൾ, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും, വിശ്വാസ വഞ്ചന നേരിടും, പൊതുരംഗത്ത് ശത്രുക്കൾ വർദ്ധിക്കും.

മകം: കേസുകളോ അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹങ്ങളിൽ നിന്നും മാറി നിൽക്കണം, വിവാഹം ഒഴിഞ്ഞു പോകും, യാത്രയിൽ ആപത്തുകൾ, മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, കുടുംബ ബന്ധങ്ങളിൽ അലോസരങ്ങൾ .

പൂരം: സാഹസികമായി കാര്യങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കും, മയത്തിൽ പെരുമാറണം, തർക്ക വിഷയങ്ങൾ ഉണ്ടാകും, സംസാരം പരുഷമാകതിരിക്കാൻ ശ്രമിക്കണം, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും, അഭിമാനകരമായ സംഗതികൾ സംഭവിക്കും.

ഉത്രം: വ്യവഹാരങ്ങളിൽ പരാജയഭീതി, കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചെലവ് വരാം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല,ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, കലാപരമായ കാര്യങ്ങൾക്ക് കാലതാമസം.


അത്തം: സുഖവും ദുഃഖവും മാറിമാറി വരും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം,
ധന പരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് .

ചിത്തിര: ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും പരിഹാരം കിട്ടും, സാമ്പത്തിക പ്രയാസം മാറിക്കിട്ടും, ദൂരയാത്രയിൽ നേട്ടം, കുടുംബസ്നേഹം, കമിതാകളുടെ തെറ്റിദ്ധാരണകൾ ഒഴിവാകും, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താല്‍ക്കാലിക ജോലിസ്ഥിരമാകും.

ചോതി: സന്താനങ്ങൾ മൂലം സന്തോഷവും അഭിമാനവും കിട്ടും,ധനപ്രാപ്തി.തനിക്കും മറ്റുള്ളവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം.

വിശാഖം: സർക്കാർ ജീവനക്കാർക്ക് ധനലാഭം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, ജോലി ഭാരം കുറയും, തൊഴിലിൽ ലാഭം പ്രതീക്ഷിക്കാം, തൊഴിൽ രഹിതർക്ക് പുതിയ ജോലി ലഭിക്കും, കുടുംബ സുഖം, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ.

അനിഴം: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, സുഖസൗകര്യങ്ങൾ അനുഭവിക്കും, ജീവിതത്തിൽ പുരോഗതി, യാത്രാഗുണം, ആപത്തുകളിൽ നിന്നും രക്ഷ, സന്താനങ്ങളെക്കൊണ്ട് ഗുണം, കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതൽ.

കേട്ട: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും, ധനവരവ് വർദ്ധിക്കും, പ്രവർത്തികളിൽ വിജയം, പ്രയത്നം സഫലമാകും, വ്യവഹാരവിജയം, ബന്ധു ബലം.

മൂലം: ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം ഉണ്ടാവും, ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ, സംസാരം വളരെ നിയന്ത്രിക്കണം, ജീവിതം ഗുണദോഷ സമ്മിശ്രം ആയിരിക്കും.

പൂരാടം: മനസുഖക്കുറവ്, പ്രണയം പരാജയപ്പെടും,ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും, ആരോഗ്യ പ്രശ്നങ്ങൾ, അംഗീകാരം കിട്ടില്ല, അശുഭ വാർത്തകൾ ശ്രവിക്കും.

ഉത്രാടം: പരാശ്രയത്വം,കടബാദ്ധ്യതകൾ മുഖേന ദുരിതങ്ങൾ വർദ്ധിക്കും, കാര്യങ്ങൾ വളരെ പ്രതികൂലമാകും, വിവാദങ്ങളിൽപ്പെടാതെ സൂക്ഷിക്കണം, ശിക്ഷണനടപടികൾക്ക് വിധേയനാകും, ജോലി സംബന്ധമായ അലച്ചിൽ, സഹപ്രവർത്തകരുടെ സഹകരണമില്ലായ്‌മ, വിരഹം, സ്ഥാനഭ്രംശം,

തിരുവോണം: സർക്കാരിൽ നിന്നും അനുകൂലമല്ലാത്ത മറുപടി, ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ,‍ തെറ്റിദ്ധാരണകൾ വന്നു ഭവിക്കും, അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെടും, അഗ്‌നിയെ സൂക്ഷിക്കണം. വാക്കുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കണം.

അവിട്ടം: ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, ദാമ്പത്യജീവിതത്തിൽ വിഷമതകൾ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, വിവാദങ്ങളിലപ്പെടാതെ സൂക്ഷിക്കണം.

ചതയം: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, സഹായിച്ചവൾ ശത്രുക്കൾ ആകും, സാമ്പത്തിക നഷ്ടം, ആരോഗ്യപരമായി മോശസമയം, വിശ്വസ്ഥർ ആവശ്യ സമയത്ത് സഹായിക്കില്ല, തൊഴിൽ രംഗത്ത് അപവാദം, യാത്രകളിൽ അപകട സാദ്ധ്യത.

പൂരുരുട്ടാതി: ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങൾ, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത. ദുഃഖാനുഭവങ്ങൾ , വഴക്കുകകൾ, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം,മിത്രങ്ങൾ ശത്രുക്കൾ ആകും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.

ഉത്തൃട്ടാതി: ഉന്നത വിദ്യാഭ്യാസത്തിന് ജാതകനും സന്താനതിനും സാദ്ധ്യത, രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ സൂക്ഷമത പുലർത്തണം, ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസം, ദുരിതങ്ങൾ, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും. ദൈവീക ചിന്ത,സ്ത്രീകൾക്ക് നല്ലസമയം.

രേവതി: ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും, അത്ഭുതകരമായ ഉയർച്ച ഉണ്ടാകും, ആരോഗ്യ നിലയിൽ പ്രത്യേക ശ്രദ്ധ വേണം, ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, വിദേശയാത്രകൾ ഗുണകരമാകും, സ്ത്രീകൾക്ക് ആഭരണ,വസ്ത്രാദിലാഭം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, YOURS TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.