SignIn
Kerala Kaumudi Online
Saturday, 27 April 2024 4.25 AM IST

ദേശീയ ഗെയിംസിൽ ആവേശത്തോടെ തലശേരി സായി: ജിംനാസ്റ്റിക്സിലും ഫെൻസിംഗിലും പ്രതീക്ഷ

jim
തലശേരി സായ് സെന്ററിലെ ടീം

മമ്പറം:ദേശീയ ഗെയിംസിൽ ജിംനാസ്റ്റിക്, ഫെൻസിംഗ് മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നവരിൽ 12 പേർ തലശേരി സായി കോച്ചിംഗ് സെന്ററിൽ നിന്ന്. ഗുജറാത്തിലെ അഹമ്മദാബാദിൽ നാല് വരെയാണ് ദേശീയ ഗെയിംസ്. ഏഴുപേർ ഫെൻസിംഗിലും അഞ്ചുപേർ ജിംനാസ്റ്റിക്‌സിലും.തലശേരി സായിലായിരുന്നു ഇവരുടെ പരിശീലന ക്യാമ്പ്.
ജിംനാസ്റ്റിക്‌സ് വിഭാഗത്തിൽ പിണറായി വെണ്ടുട്ടായി സ്വദേശിനി ഷയോണ റിഥമിക്, സ്വാതിഷ്, ഹരികൃഷ്ണൻ, മെഹറിൻ സാജ്, അൻവിത എന്നിവരാണ് പങ്കെടുക്കുന്നത്. ഷയോണ ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി മത്സരത്തിൽ സ്വർണം, വെള്ളി, മുതിർന്നവർക്കുള്ള ദേശീയ മത്സരത്തിൽ രണ്ട് വെങ്കലമെഡൽ, ഖേലോ ഇന്ത്യയിൽ സംസ്ഥാന വിഭാഗത്തിൽ ഓവർറോൾ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. സ്വാതിഷ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റിയിലും ഖേലോ ഇന്ത്യയിലും സ്വർണം നേടിയിട്ടുണ്ട്. നിരവധി ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഹരികൃഷ്ണനും മെഹറിൻ സാജും അൻവിതയും ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. മെഹറിനും ഹരികൃഷ്ണനും ഖേലോ ഇന്ത്യയിലും ദേശീയ ജൂനിയർ മത്സരങ്ങളിലും സ്വർണം നേടിയിട്ടുണ്ട്.
ആദ്യമായി ദേശീയ ഗെയിംസിൽ ഉൾപ്പെടുത്തിയ ട്രമ്പോളിംഗ് ജിംനാസ്റ്റിക് വിഭാഗത്തിൽ കേരളത്തിനുവേണ്ടി അനിൽ രാജേന്ദ്രൻ (ക്യാപ്റ്റൻ ), യദുരാജ്, വനിതാ വിഭാഗത്തിൽ നയന, കൗഷ്യ, എബിമോൾ എന്നിവരും പങ്കെടുക്കുന്നു.
ഫെൻസിംഗിൽ കേരളത്തെ പ്രതിനിധികരിച്ച് 13 പേരാണ് പങ്കെടുക്കുന്നത്. ഇതിൽ 12 പേർ പെൺകുട്ടികളാണ്. സാബർ വിഭാഗത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ്, സി ഷോണിമ, റീഷ പുതുശേരി, അൽക വി.സണ്ണി എന്നിവരാണ് പങ്കെടുക്കുന്നത്. ഫോയിൽ വിഭാഗത്തിൽ രാധിക പ്രകാശ് അവട്ടി, എസ്.ജി.ആർച്ച, ഐശ്വര്യ ജി.നായർ, വി.പി.കനകലക്ഷ്മി എന്നിവരാണ് മാറ്റുരയ്ക്കുന്നത്. എപ്പി വിഭാഗത്തിൽ എം.എസ്.ഗ്രേഷ്മ, പി.കെ.അശ്വതിരാജ്, രേഷ്മ മുരളി, ഏൻസ് മരിയാ പോൾ , അലോഷ്യസ് കെ.ജോഷി എന്നിവരും പങ്കെടുക്കും. ലണ്ടനിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കല നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.