ബാലരാമപുരം: അവധി ദിനത്തിൽ വില്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും ബിയറും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മൊട്ടമൂട് ജംഗ്ഷനിൽ ആയില്യം സ്റ്റോർ നടത്തിവരുന്ന മൊട്ടമൂട് ആയില്യം വീട്ടിൽ വിനോദിന്റെ കടയിൽ നിന്നും വീട്ടിൽ നിന്നുമായി ഡാൻസാഫ് സ്ക്വാഡാണ് 160 കുപ്പികളിലായി 90 ലിറ്റർ വിദേശ മദ്യവും 26 കുപ്പി ബിയറും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്.
ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നരുവാമൂട് സി.ഐ ധനപാലന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും ചേർന്നാണ് വിദേശ മദ്യവും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്. ലഹരി എത്തുന്ന സ്രോതസ് സംബന്ധിച്ച് കടയുടമയിൽ നിന്ന് കൂടുതൽ വിവരം പൊലീസ് ശേഖരിച്ചു വരുകയാണ്. സ്ഥലത്തെ കഞ്ചാവ് മാഫിയ സംഘങ്ങളുടെ രഹസ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |