SignIn
Kerala Kaumudi Online
Saturday, 27 April 2024 9.10 AM IST

എല്ലാ കിടപ്പുരോഗിക്കും വോളണ്ടിയർ സേവനം : വീണാ ജോർജ്

veena

പത്തനംതിട്ട : ഓരോ കിടപ്പുരോഗിയിലേക്കും വോളണ്ടിയർ സേവനം എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പാലിയേറ്റീവ് കെയർ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്താനായി നിർമിച്ച ശൈലി ആപ്പ് ഉപയോഗിച്ചുള്ള സർവേ ഈ സാമ്പത്തിക വർഷം പൂർത്തിയാകും. പാലിയേറ്റീവ് കെയർ സംവിധാനം മികച്ച രീതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളം. അറുപതു വയസു കഴിഞ്ഞ ഓരോ വ്യക്തിയുടേയും ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ഓരോ ഫിസിയോതെറാപ്പിസ്റ്റിനേയും ഓരോ നഴ്‌സിനേയും നിയമിച്ചിട്ടുണ്ട്. ഡയബറ്റിക് റെറ്റിനോപ്പതിക്കു വേണ്ടിയുള്ള ലേസർ ട്രീറ്റ്‌മെന്റ് സംവിധാനവും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെഡറൽ ബാങ്ക് ചികിത്സാ ഫണ്ടിൽ നിന്ന് അനുവദിച്ച അനസ്‌തേഷ്യ മെഷീൻ റീജണൽ ബ്രാഞ്ച് മാനേജർ ഫിലിപ്പ് എബ്രഹാം മന്ത്രിക്ക് കൈമാറി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി, വാർഡ് കൗൺസിലർ സിന്ധു അനിൽ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.പി.പി.പ്രീത, നോഡൽ ഓഫീസർ ഡോ.ബിപിൻ കെ.ഗോപാൽ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (പൊതുജനാരോഗ്യം) ഡോ.വി.മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിത കുമാരി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.രചനാ ചിദംബരം, ഡോ.സി.എസ്.നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജെറിയാട്രിക് ക്ലിനിക്കുകൾ പ്രവർത്തിക്കും

ജില്ലാ ആശുപത്രികൾ ഉൾപ്പെടെ 16 ആശുപത്രികളിൽ ജെറിയാട്രിക് വാർഡുകളുണ്ട്. വയോജന ദിനാചരണത്തോടനുബന്ധിച്ച് ആശുപത്രികളിൽ പ്രത്യേക ജെറിയാട്രിക് ക്ലിനിക്കുകൾ പ്രവർത്തിക്കും. വയോജനങ്ങളുടെ ഇത്തരം ചികിത്സാ സഹായത്തിനായി 13 ജില്ലകളിൽ രണ്ടു ലക്ഷം രൂപ വീതവും വയനാടിന് നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയിൽ അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ജെറിയാട്രിക് വാർഡുകൾ തുടങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 22 കോടി രൂപ ചെലവിൽ ഒ.പി ബ്ലോക്ക് നിർമാണവും 22 കോടി രൂപ ചെലവിട്ട് ക്രിട്ടിക്കൽ യൂണിറ്റ് നിർമാണവും ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.