SignIn
Kerala Kaumudi Online
Sunday, 06 July 2025 4.16 PM IST

പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ചു, പിന്നീട് കണ്ണുതുറന്നത് ആശുപത്രിയിൽ; വൈറലായി പാമ്പുപിടിത്തക്കാരന്റെ വീഡിയോ

Increase Font Size Decrease Font Size Print Page
snake

ശിവമോഗ: പാമ്പുകളുമായി സാഹസം കാണിക്കുന്നതിന്റെ പല വീഡിയോകളും നമ്മൾ കാണാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകളിൽ കാണുന്ന മനുഷ്യരുടെ ധൈര്യവും സമ്മതിച്ചുകൊടുക്കേണ്ടതാണ്. എന്നാൽ നമ്മൾ കാണുന്നതുപോലൊരു പതിവ് വീഡിയോയെ പറ്റിയല്ല പറഞ്ഞുവരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ പിടികൂടിയ പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്ന പാമ്പു പിടിത്തക്കാരന് പറ്റിയ അബദ്ധത്തെ പറ്റിയാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കർണാടകയിലെ ശിവമോഗയിലാണ് സംഭവം. ഭദ്രാവതിയിലെ ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള ഒരു കല്യാണവീട്ടിൽ രണ്ട് മൂർഖൻ പാമ്പുകളെ കണ്ടു. തുടർന്ന് വീട്ടുകാർ പാമ്പുപിടിത്തക്കാരനായ അലക്സിനെ വിവരമറിയിച്ചു. പാമ്പിനെ പിടികൂടിയ ശേഷം ചുംബിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലക്സിന്റെ ചുണ്ടിൽ മൂർഖന്റെ കടിയേറ്റത്. തുടർന്ന് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. മനുഷ്യവാസ മേഖലയിൽ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി വനമേഖലയിലേയ്ക്ക് തുറന്നുവിടുന്ന രക്ഷാപ്രവർത്തകനാണ് പാമ്പുകടിയേറ്റ അലക്സ്. ഇയാൾ പിടികൂടിയ രണ്ട് പാമ്പുകളെയും കാട്ടിലേയ്ക്ക് വിട്ടു. സുഖം പ്രാപിച്ചതിനെ തുടർന്ന് അലക്സ് ആശുപത്രി വിട്ടു.

TAGS: SNAKE, VIRAL VIDEO, COBRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.