SignIn
Kerala Kaumudi Online
Thursday, 19 September 2024 6.18 AM IST

നഷ്ടമായത് കുടുംബത്തിലെ അംഗം: വെള്ളാപ്പള്ളി നടേശൻ

Increase Font Size Decrease Font Size Print Page
vellappally-natesan

തലശ്ശേരി: എന്റെ കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ടതിന്റെ തീവ്രമായ ദുഃഖമാണ് അനുഭവിക്കുന്നതെന്ന് കോടിയേരിയുടെ ഭൗതികശരീരത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ തലശ്ശേരിയിലെത്തിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അത്രമേൽ ആത്മബന്ധമാണ് കോടിയേരിയുമായുണ്ടായിരുന്നത്. കേരള രാഷ്ട്രീയത്തിൽ ശത്രുക്കളില്ലാത്ത നേതാവാണ് കോടിയേരിയെന്ന് പറഞ്ഞാൽ തെറ്റാവില്ല. സ്‌നേഹത്തോടെ പുഞ്ചിരിയോടെ, നിഷ്‌ക്കളങ്കമായ മനസ്സുമായി എല്ലാവരേയും ഒരു പോലെ സ്വീകരിക്കുന്ന അദ്ദേഹം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ആൾരൂപമാണ്. എതിർശബ്ദങ്ങളെ സ്‌നേഹം കൊണ്ട് കീഴ്‌പ്പെടുത്താനാവുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച ജനനേതാവാണ് കോടിയേരിയെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. പത്നി പ്രീതി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനൊപ്പം തലശ്ശേരിയിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VELLAPPALLY NATESAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.