തൃശൂർ: ഭക്തിയുടെ നിറവിൽ ക്ഷേത്രങ്ങളിൽ പൂജ വയ്പ് ചടങ്ങ്. ഇന്നലെ വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപങ്ങൾക്ക് മുന്നിൽ പുസ്തകങ്ങളും, ചിലങ്കകളും മറ്റും ക്ഷേത്രങ്ങളിലും വീടുകളിലും പൂജയ്ക്ക് വച്ചു.
ഇന്നും നാളെയും സരസ്വതി പൂജ നടക്കും. ക്ഷേത്രങ്ങളിൽ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാർക്കായി പ്രത്യേക പൂജകൾ ഉണ്ടാകും. പുസ്തകങ്ങൾക്ക് പുറമേ പണിയായുധങ്ങളും പുരാണ ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വച്ചു.
അഷ്ടമി ദിവസമായ ഇന്നലെ വൈകീട്ട് പൂജയ്ക്ക് വച്ച പുസ്തകങ്ങളും ആയുധങ്ങളും ഗ്രന്ഥങ്ങളും അഞ്ചിന് വിജയദശമി നാളിലാണ് എടുക്കുക. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, തൃശൂർ തിരുവമ്പാടി ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, മിഥുനപിള്ളി ശിവക്ഷേത്രം, അശോകേശ്വരം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നലെ പൂജവയ്പ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |