തിരുവല്ല : മാർത്തോമാ കോളേജ് എൻ സി സി യൂണിറ്റ് ശുചീകരണ യജ്ഞത്തോടെ ഗാന്ധിജയന്തിയുടെ 151-ാം വാർഷികം ആഘോഷിച്ചു. മാർത്തോമാ കോളേജ് എൻ സി സിയുടെ നേതൃത്വത്തിൽ കാവുംഭാഗത്തെ കുട്ടികളുടെ പാർക്ക് ശുചീകരിച്ചു. നഗരസഭ മുൻ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ സി സി ഓഫീസർ റെയ്സൺ സാം രാജു അദ്ധ്യക്ഷതവഹിച്ചു. അണ്ടർ ഓഫീസർ ജ്യോതിലക്ഷ്മി, ട്രീസ.സി.എ, ഋഷി ഗോവിന്ദ്.എസ് , വെസ്ലിലി വറുഗീസ്, അശ്വിൻ.കെ.എ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |