ചോറ്റാനിക്കര: പുറമ്പോക്ക് കൈയേരി നിർമ്മിച്ച മതിൽ ചോറ്റാനിക്കര പഞ്ചായത്ത് പൊളിച്ചുനീക്കി. മതിൽ നിർമ്മാണം ചട്ടലംഘനമാണെന്ന് കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി. പിഡബ്ല്യുഡി റോഡിൽ നിന്ന് മൂന്നു മീറ്റർ അകലം പാലിച്ച് മതിൽ നിർമ്മിക്കാവൂ എന്നുള്ള ചട്ടം ലംഘിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ മറവിൽ പുറമ്പോക്ക് ഭൂമിയിൽ മതിൽ നിർമ്മിച്ചത്.
കരാറുകാരനോട് പി.ഡബ്ല്യു.ഡി റോഡിലേക്ക് മതിൽ പണിയാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും കരാറുകാരൻ സ്വന്തം ഇഷ്ടപ്രകാരം മതിൽ പണിതതാണെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |