SignIn
Kerala Kaumudi Online
Friday, 26 April 2024 2.39 PM IST

ദുബായിലെ ഏറ്റവും വില കൂടിയ ആഡംബര വസതി ഇനി അംബാനി കുടുംബത്തിന്റേതല്ല,​ മുകേഷ് അംബാനിയെ കടത്തിവെട്ടി റെക്കോഡ് തുകയ്ക്ക് വീട് സ്വന്തമാക്കിയ അജ്ഞാതൻ ആര്?​

kk

കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ചർച്ചകളിൽ ഇടം നേടിയത് അംബാനി കുടുംബം ദുബായിൽ സ്വന്തമാക്കിയ ആഡംബര വസതിയായിരുന്നു. ദുബായിലെ ഏറ്റവും ആഡംബര ഹർമ്മ്യങ്ങൾ നിറഞ്ഞ പാം ജുമേറയിൽ മുകേഷ് അംബാനി 640 കോടി രൂപയ്ക്കായിരുന്നു വില്ല വാങ്ങിയത്. ഇളയ മകൻ ആനന്ദ് അംബാനിക്ക് വേണ്ടിയായിരുന്നു ഈ വസതി വാങ്ങിയത്. എന്നാൽ ഈ റ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡീലായിരുന്നു ഇത്. എന്നാൽ ഈ റെക്കോഡ് ഇപ്പോൾ പഴങ്കഥ ആയിരിക്കുകയാണ്. 82.4 മില്യൺ ഡോളറിന് അതായത് 686 കോടി രൂപയ്ക്ക് പാം ജുമേറയിൽ ആ‌ഡംബര വസതി സ്വന്തമാക്കിയിരിക്കുകയാണ് അജ്ഞാതനായ കോടീശ്വരൻ.

വസതിയുടെ ഡെവലപ്പർമാരായ അൽപാഗോ പ്രോപ്പർട്ടീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാസ ഡെൽ സോൾ എന്ന പേരിലുള്ള വസതി കൃത്രിമ ദ്വീപായ പാം ജുമേറയിലെ ഫ്രണ്ട് ജിയിൽ കോടീശ്വരൻമാരുടെ വസതിയുടെ നിരയിലാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യതാ പ്രശ്നങ്ങൾ കാരണം ഇതുവരെ ഉടമയുടെ പേര് അൽപാഗ്രോ ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല. ഇവർ നിർമ്മിച്ച ആറുവില്ലകളും വിറ്റുപോയതായി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ മുറാത്ത് അയിൽഡിസ് വ്യക്തമാക്കി. ഇപ്പോൾ വിറ്റുപോയ ആറാമത്തെ വില്ല കാസ ഡെൽ സോൾ 18 കിടപ്പുമുറികൾ ഉൾപ്പെടുന്നതാണ്. ഇതിന്റെ നിർമ്മാണം 2023 ആദ്യം പൂർത്തിയാരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാതിയേറ്റർ. 15 കാറുകൾക്കുള്ള ഭൂഗർഭ പാർക്കിംഗ്,​ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

പാംജുമൈറ ദ്വീപിന്റെ വടക്കുഭാഗത്ത് കടലിന് അഭിമുഖമായാണ് മുകേഷ് അംബാനി വാങ്ങിയ വില്ല സ്ഥിതി ചെയ്യുന്നത്. . 10 കിടപ്പുമുറികളാണ് വില്ലയിലുള്ളത്. രണ്ടു നിലകളിലായി പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ട്‌ഡോർ പൂളുകൾ, സലൂൺ, പൂർണ്ണമായും ഫർണിഷ് ചെയ്ത ബാർ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, AMBANI, DUBAI REAL EATATE, DUBAI REAL ESTATE DEAL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.