പീരുമേട്:കാണാതായ ഏലപ്പാറ ഗവ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയും പള്ളിക്കുന്ന് സ്വദേശിയുമായ 16 കാരനെ പീരുമേട് പോലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപൂര് നിന്നുമാണ് പോലീസ് ജോഷ്വയെ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 12 നാണ് വിദ്യാർത്ഥിയെ കാണാതാവുന്നത് .കാൺമാനില്ലെന്ന് കാട്ടി പീരുമേട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിദ്യാർഥിയെ കാണാതായി 10ദിവസം പിന്നിട്ടപ്പോൾ സ്കൂൾ അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചിരുന്നു. കുമളി ചെക്പോസ്റ്റ് വഴി വിദ്യാർത്ഥി വിദ്യാർത്ഥി കടന്നു പോവുന്ന ദൃശ്യവും ലഭിതോടെ അന്വേഷണം തമിഴ് നാട്ടിലേക്കും വ്യാപിപ്പിച്ചു. ഇടുക്കി എസ്.പി.വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം പീരുമേട് ഡിവൈ.എസ്.പി ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ഡി.രജീഷ് കുമാർ . എസ്.ഐ. മാരായ പ്രേംകുമാർ മോൻസി എന്നിവരടങ്ങുന്ന സംഘം ഇന്നലെ തമിഴ് നാട് തീരുപ്പൂരിൽ ഒരു സ്വകാര്യ ബനിയൻ കമ്പനിയിൽ നിന്നും വിദ്യാർത്ഥിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പീരുമേട് കോടതിയിൽ ഹാജരാക്കിയശേഷം മാതാപിതാക്കള വിളിച്ചു വരുത്തി ഇവർക്കൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |