തിരുവല്ല : സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും 2021 ജനുവരി ഒന്നുമുതൽ നൽകാനുള്ള 12 ശതമാനം ക്ഷാമബത്ത കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. കേരളപ്പിറവിയോടനുബന്ധിച്ച് ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം ക്ഷാമബത്ത കുടിശിക നൽകാൻ സർക്കാർ തയ്യാറാകണം. പ്രസിഡന്റ് കെ.ബിനു അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി റോയി വറുഗീസ് ഉദ്ഘാടനം ചെയ്തു. ജോൺ മാത്യു, ബൈജു, തോമസ്, മറിയാമ്മ മാത്യു, റെനി ആനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |