SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.07 PM IST

ഉത്തരാഖണ്ഡിൽ കനത്ത ഹിമപാതം, 28 പേർ കുടുങ്ങി, രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയും

Increase Font Size Decrease Font Size Print Page
avalanche

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത ഹിമപാതത്തെത്തുടർന്ന് 28 പർ‌വതാരോഹകർ കുടുങ്ങി. ദ്രൗപതി ദണ്ഡ കൊടുമുടിയിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് പർ‌വതാരോഹകർ കുടുങ്ങിയത്. ഉത്തർകാശിയിലെ നെഹ്‌റു മൗണ്ടനേറിംഗ് ( എൻ ഐ എം) ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐ ടി ബി പി, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവ‌ർത്തനം പുരോഗമിക്കുകയാണ്. മാത്രമല്ല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിർദേശപ്രകാരം വ്യോമസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനായി തിരിച്ചിരിക്കുകയാണ്. നിലവിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.

TAGS: NEWS 360, NATIONAL, NATIONAL NEWS, UTTARAKHAND, ALAVANCHE, 28 FILMS, TRAPPED, RESCUE, OPERATIONS, AIRFORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY