
മാഞ്ചസ്റ്റർ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രെന്റ്ഫോഡിനെ കീഴടക്കി. 11-ാം മിനിട്ടിൽ കാസിമെറോയും 43-ാം മിനിട്ടിൽ ബെഞ്ചമിൻ സെസ്കോയും നേടിയ ഗോളുകൾക്കാണ് മാഞ്ചസ്റ്ററിന്റെ ജയം. 87-ാം മിനിട്ടിൽ മത്യാസ് ജെൻസൺ ബ്രെന്റ്ഫോഡിന്റെ ആശ്വാസഗോൾ നേടി. ഇതോടെ 34 മത്സരങ്ങളിൽ നിന്ന് 61 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ മറികടന്ന് പട്ടികയിൽ മൂന്നാമതെത്തി. 73 പോയിന്റുള്ള ആഴ്സനലാണ് ഒന്നാമത്. 70 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |