കോട്ടയം . ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളെ പങ്കെടുപ്പിച്ചു ചങ്ങനാശേരി എസ് ബി കോളേജിൽ സംഘടിപ്പിച്ച സെവൻസ് ഫുട്‌ബാളിൽ കിടങ്ങൂർ ഫിനിക്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് ജേതാക്കളായി. ചങ്ങനാശേരി യുവാ ക്ലബ് രണ്ടാം സ്ഥാനവും പാറമ്പുഴ മിലാഗ്രോസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 25,000, 15000, 10000 രൂപയായിരുന്നു സമ്മാനം. വിജയികൾക്ക് ജോബ് മൈക്കിൾ എം എൽ എ സമ്മാനവിതരണം നടത്തി. യുവജനക്ഷേമ ബോർഡംഗം അഡ്വ റോണി മാത്യു അദ്ധ്യക്ഷത വഹിച്ചു.