കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിക്കെതിരായ തീവ്രയജ്ഞ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് തുറമുഖ മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. നടക്കാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ബലൂണുകൾ പറത്തും . ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |