കൊച്ചി: നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജനങ്ങളെ ആകർഷിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്ന ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപിച്ച് കൊച്ചി മെട്രോയും കേരള സ്റ്റാർട്ടപ്പ് മിഷനും. കോമെറ്റിക് എന്ന ഇന്നൊവേഷൻ ചലഞ്ചിൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് ഹാക്കത്തൺ, ഐഡിയാത്തൺ എന്നിവയാണ് നടത്തുന്നത്.
പൊതുഗതാഗതത്തിലെ ജനസാന്നിദ്ധ്യം വർദ്ധിപ്പിക്കുക, മികച്ച ഗതാഗതസംവിധാനം ഒരുക്കുക, സുസ്ഥിര വാണിജ്യ ശീലങ്ങൾ നടപ്പിലാക്കാൻ വിവരശേഖരണം അടിസ്ഥാനമാക്കിയുള്ള മാർഗങ്ങൾ ആരായുക എന്നിവയാണ് ഐഡിയാത്തോണിലൂടെ ഉദ്ദേശിക്കുന്നത്. മികച്ച ആശയമുള്ള ആർക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഒക്ടോബർ എട്ടു വരെ ഹാക്കത്തണിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ് https://startupmission.kerala.gov.in/pages/kometic. 21,22 തിയതികളിലാണ് ഹാക്കത്തൺ.