തിരുവല്ല : വിജയദശമിയോടനുബന്ധിച്ച് നിരണം കണ്ണശ്ശ സ്മാരകത്തിൽ കുട്ടികൾ ആദ്യക്ഷരം എഴുതി. കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി തിരുവല്ല എ.ഇ.ഒ വി.കെ.മിനികുമാരി ഉദ്ഘാടനം ചെയ്തു. റിട്ട.തഹസിൽദാർ എം.പി.ഗോപാലകൃഷ്ണൻ, എ.ഗോകുലേന്ദ്രൻ, പ്രൊഫ.എ.ടി.ളാത്തറ, പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ഡോ.വർഗീസ് മാത്യു, ഡോ.എം.കെ.ബീന, ഡോ.റാണി ആർ.നായർ, കെ.എം.രമേശ്കുമാർ, അഡ്വ.സുരേഷ് പരുമല എന്നിവർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. കണ്ണശ്ശ സ്മൃതി മണ്ഡപത്തിൽ കാവ്യപൂജയും നടത്തി. പി.ആർ.മഹേഷ്‌കുമാർ, പി.രാജേശ്വരി, സുജയ.ആർ, ജോർജ്ജ് തോമസ്, ഇ.ആർ.രാഘവൻ എന്നിവർ നേതൃത്വം നൽകി.
ഓർത്തഡോക്സ് കത്തീഡ്രലിൽ
അടൂർ : കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഗീവർഗീസ് മാർ തെയോഫിലോസ് കുരുന്നുകളെ ആദ്യക്ഷരം എഴുതിച്ചു. ഫാ.ജോൺ തോമസിന്റെ അദ്ധ്യക്ഷതയിൽ സഹവികാരി ഫാ.ജോൺ ജോർജ്, ഫാ.ജസ്റ്റിൻ കെ.എബ്രഹാം, ട്രസ്റ്റി കെ.എം.വർഗീസ്, സെക്രട്ടറി ഷിബു ചിറക്കാരോട്ട്, പ്രൊഫ.ഡി.കെ.ജോൺ, ഡോ.വർഗീസ് പേരയിൽ, ജെൻസി കടുവൽ, ബേബി ജോൺ, ബാബു കുളത്തൂർ, പി.ജി. വർഗീസ്, മോൻസി ചെറിയാൻ, ജേക്കബ് ബേബി, ജെസി തോമസ്, രാജൻ ജോൺ, റോജിൻ എം ജോർജ്, ഷീജി രാജു, കുര്യൻ കോശി, ജോർജ് അനിയൻ, ആൽവിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ
പത്തനംതിട്ട : കടമ്മനിട്ട ഫൗണ്ടേഷന്റെയും ദേശത്തുടിയുടെയും ആഭിമുഖ്യത്തിൽ കടമ്മനിട്ട സ്മൃതി മണ്ഡപത്തിൽ വിദ്യാരംഭം നടന്നു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.കെ.പുരുഷോത്തമൻ പിള്ള കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. തുടർന്ന് കവിയരങ്ങും നടന്നു.