SignIn
Kerala Kaumudi Online
Saturday, 27 April 2024 10.38 AM IST

ദേശീയഗെയിംസിൽ  കാർമലിന് സുവർണ്ണത്തിളക്കം

national-games

മാള: ഗുജറാത്തിൽ നടന്ന 36ാം നാഷണൽ ഗെയിംസിൽ മാള കാർമ്മൽ കോളേജിനും തിളക്കം. ആർച്ചറിയിൽ ഇന്ത്യൻ റൗണ്ട് വിഭാഗം ജേതാക്കളായ കേരള വനിതകളിൽ മാള കാർമ്മൽ കോളേജിലെ ജസ്ന ജോസഫും ഉൾപ്പെടുന്നു. മണിപ്പൂർ ടീമിനെ 53 സെറ്റ് പോയിന്റിനാണ് കേരള വനിതകൾ ഫൈനലിൽ തോൽപ്പിച്ചത്. ജസ്ന കെ.ജെ, ഐശ്വര്യ എ.വി, മേഘ്‌ന കൃഷ്ണൻ, ആർച്ച രാജൻ എന്നിവർ അടങ്ങുന്ന ടീമാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുത്തൻവേലിക്കര സ്വദേശിനിയായ ജസ്ന മാള കാർമൽ കോളേജിൽ രണ്ടാം വർഷ ബിവോക്ക് ഫാഷൻ ടെകനോളജി വിദ്യാർത്ഥിനിയാണ്. രഞ്ജിത്ത്, മനു എന്നീ കോച്ചുമാരാണ് പരിശീലനം നൽകിയത്. സംസ്ഥാന ആർച്ചറി അസോസിയേഷൻ സെക്രട്ടറിയായ പി. ഗോകുൽനാഥാണ് ജസ്നയുടെ കോച്ച്. പുത്തൻവേലിക്കര കൈമത്തുരുത്തി ജോസഫിന്റെയും സീജയുടെയും മകളാണ് .

മാള ഗവ. ആശുപത്രി
ക്വാർട്ടേഴ്‌സ് ഉദ്ഘാടനം


മാള: ഗവ. ആശുപത്രിയിൽ ജീവനക്കാർക്ക് പുതുതായി നിർമ്മിച്ച ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഇന്ന് നിർവഹിക്കും. എം.എൽ.എയുടെ 2021 22 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 41 ലക്ഷം രൂപ ചെലവഴിച്ചാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്. 1225 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ക്വാർട്ടേഴ്സിൽ രണ്ട് കിടപ്പു മുറികൾ, ഒരു ഓഫീസ് മുറി, അടുക്കള, ഊണുമുറി, ശുചിമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് നിലകൾക്കുളള അടിത്തറ നൽകിയാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ആശുപത്രി കെട്ടിടത്തിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NATIONALGAMES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.