തൃശൂർ: വിജയദശമി ദിനത്തിൽ വടക്കുന്നാഥക്ഷേത്രത്തിൽ നൂറോളം കുട്ടികൾ ആദ്യക്ഷരം കുറിച്ചു. ക്ഷേത്രം കീഴ്ശാന്തി വിനീത് ശങ്കർ കാർമികത്വം വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, അസിസ്റ്റന്റ് കമ്മിഷണർ സ്വപ്ന, ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, സമിതി സെക്രട്ടറി ടി.ആർ.ഹരിഹരൻ, പ്രസിഡന്റ് പി.പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലായിരുന്നു എഴുത്തിനിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |