കൊല്ലം: ഓണക്കാലത്ത് വിൽപ്പനയ്ക്ക് തയ്യാറാക്കിയ വാറ്റുചാരായവുമായി യുവാവ് പിടിയിലായി. വലിയകുളങ്ങര സുമേഷ് ഭവനിൽ സുമേഷ് (32) ആണ് അറസ്റ്റിലായത്. ഓച്ചിറ വലിയകുളങ്ങരയിലും പരിസരത്തും ഡ്രൈഡേ മുൻകൂട്ടി കണ്ട് വിൽപ്പനക്കായി തയ്യാറാക്കിയ 20 ലിറ്റർ വാറ്റ് ചാരായവും ഇയാളിൽ നിന്ന് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്ന് ചാരായവും കോടയും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. സ്റ്റേഷൻ ഇൻസ്പെക്ടർ എ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എൽ. ജി. നിയാസ്, എ.എസ്.ഐ
ഹരികൃഷ്ണൻ, സി.പി.ഒ മാരായ അനി, കനീഷ്, രാഹുൽ, ശ്രീദേവി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.