SignIn
Kerala Kaumudi Online
Friday, 26 April 2024 12.10 PM IST

യു.എ.ഇയിൽ പുതിയ വിസാ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ

uae

ദുബായ്: യു.എ.ഇയിൽ പുതിയ വിസാ പരിഷ്കാരങ്ങൾ നിലവിൽ വന്നു. ഏപ്രിലിൽ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പരിഷ്കാരങ്ങളാണ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. യു.എ.ഇ പൗരൻമാരുടെയോ തൊഴിൽ ദാതാക്കളുടെയോ സഹായമില്ലാതെ ഫ്രീലാൻസർമാർ, നൈപുണ്യ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ, നിക്ഷേപകർ, പ്രൊഫഷണലുകൾ എന്നിവർക്ക് സ്വന്തം സ്പോൺസർഷിപ്പിലുള്ള അഞ്ച് വർഷ ഗ്രീൻ വിസ അനുവദിക്കും.

ഗ്രീൻ വിസയുള്ളവർക്ക് കുടുംബത്തെയും ഒപ്പം സ്പോൺസർ ചെയ്യാം. ഗ്രീൻ വിസാ കാലവധി കഴിഞ്ഞാൽ അത് പുതുക്കാൻ ആറ് മാസം വരെ സമയം ലഭിക്കും. ഗോൾഡൻ വിസ ഉടമകൾക്ക് 10 വർഷത്തെ താമസ അനുമതിയ്ക്കൊപ്പം കുടുംബാംഗങ്ങളെയും സ്പോൺസർ ചെയ്യാൻ അവസരം ലഭിക്കും.

ടൂറിസ്റ്റ് വിസയുള്ള സന്ദർശകർക്ക് 60 ദിവസം വരെ രാജ്യത്ത് തങ്ങാം. തുടർച്ചയായി 90 ദിവസം വരെ യു.എ.ഇയിൽ തങ്ങാൻ അനുവദിക്കുന്ന അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും ലഭിക്കും. തൊഴിലന്വേഷകരായ ബിരുദധാരികൾക്കും പ്രഫഷണലുകൾക്കും രാജ്യത്ത് ജോലി സാദ്ധ്യതകൾ അന്വേഷിക്കാൻ സ്‌പോൺസർ ഇല്ലാതെ വിസ അനുവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.