നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ലഹരിക്കെതിരെ ഒരു കൈയൊപ്പ്' പ്രചാരണ പരിപാടി സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബസ് സ്റ്റാന്റിലെ പ്രത്യേകം ക്രമീകരിച്ച ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് യാത്രക്കാരും ജീവനക്കാരും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തത്.അസോസിയേഷൻ സംസ്ഥാന എക്സി. അംഗം എൻ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.സി.ഐ. ടി.യു സംസ്ഥാന കൗൺസിൽ അംഗം വി.കേശവൻകുട്ടി,അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുശീലൻ മണവാരി,യൂണിറ്റ് ഭാരവാഹികളായ ജി.ജിജോ,എൻ.എസ്.വിനോദ്,ആർ.രഘു,കെ.സി.വിപിൻദാസ്,എസ്.ആർ.ഗിരീഷ്, എം.ഗോപകുമാർ,പി.എസ്.പ്രദീപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |