വാഷിംഗ്ടൺ: 2022-23 സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ വളർച്ച ശക്തമാണെന്നും ലോകബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ വർഷം 8.7 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് ലോക ബാങ്കിന്റെ ദക്ഷിണേഷ്യൻ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |