കോട്ടയം. രാം വിലാസ് പസ്വാന്റെ സ്മരണാർത്ഥം കേരളത്തിലെ ഏറ്റവും മികച്ച എം.എൽ.എക്ക് നൽകുന്ന ഈ വർഷത്തെ പുരസ്കാരത്തിന് മോൻസ് ജോസഫ് എം.എൽ.എയെ തിരഞ്ഞെടുത്തതായി ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു . 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഇന്ന് 5 മണിക്ക് തിരുവനന്തപുരം റീജൻസി ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു അവാർഡ് ദാനം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.വിവിധ രംഗങ്ങളിലെ പൗരപ്രമുഖർ പങ്കെടുക്കും.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |