ഇരിട്ടി:ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഐ.എസ്.എ.ജീവൻ ജ്യോതി കൽപ്പറ്റയുടെ നേതൃത്വത്തിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ ജലവിഭവ ഭൂപടം തയ്യാറാക്കൽ,വാട്ടർ ബഡ്ജറ്റ് ആൻഡ് വാട്ടർ ഓഡിറ്റിംഗ്, ജലസുരക്ഷാ ആസൂത്രണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ജലസമിതി രൂപീകരണവും നടത്തി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജല ഗുണ നിലവാര പരിശോധന റിപ്പോർട്ട് ടീം അക്ഷര തോമസ് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ സമർപ്പിച്ചു. ജോസഫ് വട്ടുകുളത്ത്, ജോസ് എ വൺ എന്നിവർ പ്രസംഗിച്ചു. ജൽ ജീവൻ മിഷൻ ജീവൻ ജ്യോതി കൽപ്പറ്റ എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം.പത്രോസ് പദ്ധതി വിശദീകരണം നടത്തി. ബിജു നെന്മേനി ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |