കുറ്റിപ്പുറം: തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം വിൽപ്പനയ്ക്കെത്തിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി തിരൂർ വെട്ടം ദേശത്ത് പനിച്ചേരി വീട്ടിൽ നിഖിൽ (20 ), വെട്ടം വില്ലേജിൽ വാക്കാട് ദേശത്ത് ഓടെങ്ങലത്ത് വീട്ടിൽ സജീവ് (28) എന്നിവരെ കുറ്റിപ്പുറം എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സാദിഖ്, പ്രിവന്റീവ് ഓഫീസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, ബാലു, ഗിരീഷ്, നിധിൻ മാധവൻ, ലെനിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |