ഡമാസ്കസ്: വടക്കൻ സിറിയയിൽ യു.എസ് വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഉന്നത ഐസിസ് ഭീകരർ കൊല്ലപ്പെട്ടു. അബു ഹാഷം അൽ - ഉമാവി, ഇയാളുടെ അനുയായി എന്നിവരാണ് കൊല്ലപ്പെട്ടത്. മുതിർന്ന മറ്റൊരു ഐസിസ് ഭീകരനെ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് വടക്ക് കിഴക്കൻ സിറിയയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിലൂടെ വധിച്ചിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്ന് ജനങ്ങൾ സുരക്ഷിതരാണെന്നും യു.എസ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |