കൊച്ചി: സിവിക് ചന്ദ്രന് ലൈംഗികാതിക്രമക്കേസിൽ കോഴിക്കോട് അഡി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ദേശീയ വനിതാ കമ്മിഷൻ കക്ഷി ചേർന്നു. 2020 ഫെബ്രുവരി എട്ടിലെ സംഭവത്തിൽ, പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് വിലയിരുത്തി കഴിഞ്ഞ ആഗസ്റ്റിൽ അഡി. സെഷൻസ് കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു. സ്ത്രീ സമൂഹത്തെ മുഴുവൻ ബാധിക്കുന്ന പരാമർശമാണിതെന്ന് ദേശീയ വനിതാ കമ്മിഷനുവേണ്ടി സീനിയർ റിസർച്ച് ഓഫീസർ അശുതോഷ് പാണ്ഡെ നൽകിയ ഹർജിയിൽ പറയുന്നു. കോടതിയുടെ പരാമർശം നിയമവിരുദ്ധമാണെന്നും സ്ത്രീകളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കാനായി മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |