പത്തനംതിട്ട: വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു കടന്ന പുരുഷ നഴ്സിനെ അറസ്റ്റുചെയ്തു. കട്ടപ്പന കുന്തളം പാറ തവളപ്പാറ മാറ്റത്തിൽ വീട്ടിൽ നിന്ന് ഇരുപതേക്കർ പുളിക്കൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രദീപ് കുമാർ (39) ആണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. ആഗസ്റ്റ് 14ന് കവിയൂർ പടിഞ്ഞാറ്റുശേരി ചിറത്തലക്കൽ രഞ്ജിജോർജ്ജിന്റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്റെ കുടുംബവീടായ തെള്ളിയൂർ മുണ്ടനിൽക്കുന്നതിൽ വീട്ടിൽ ഷിജിയുടെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്റെ സ്വർണവളയും രണ്ട് ഗ്രാം സ്വർണക്കമ്മലും രണ്ട് പവന്റെ മോതിരവും പതിനായിരം രൂപയും മോഷ്ടിച്ചുകടക്കുകയായിരുന്നു. കട്ടപ്പന ഇരുപത് ഏക്കറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. , റിമാൻഡ് ചെയ്തു. എസ് .ഐ പ്രകാശ്, എ. എസ് .ഐ വിനോദ് കുമാർ, എസ്. സി. പി .ഒ ജോബിൻ, സി .പി .ഒ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |