ചേർത്തല :ലഹരി വിരുദ്ധ വാരാചരണത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ചാരമംഗലം ഗവ. ഡി.വി.ഹയർ സെക്കൻഡറി സ്കൂളിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു.ചേർത്തല ഡി.ഇ.ഒ സി.എസ്.ശ്രീകല ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ രശ്മി റാലി ഫ്ളാഗ് ഒഫ് ചെയ്തു. സ്കൂൾ എസ്.എം.സി ചെയർമാൻ പി.അക്ബർ അദ്ധ്യക്ഷത വഹിച്ചു.കുമാരി ഹരികീർത്തന ലഹരിവിരുദ്ധ സന്ദേശം അവതരിപ്പിച്ചു. കുമാരി അക്ഷര ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി എസ്.ജയലാൽനന്ദി പറഞ്ഞു.
ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ദീപശിഖാ പ്രയാണം സ്കൂൾ മാനേജർ ഫാ.ഡോ.ആന്റോ ചേരാംതുരുത്തി, കായികാദ്ധ്യാപകൻ സന്തോഷ് ജോണിന് ദീപശിഖ കൈമാറിഉദ്ഘാടനം ചെയ്തു. എക്സ്സൈസ് പ്രിവൻറ്റീവ് ഓഫീസർ സി.എൻ.ജയൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |