തിരുവനന്തപുരം: കടൽ വിഭവങ്ങളുടെ അപൂർവ കാഴ്ചകളും രുചികളുമായി ലുലു സീഫുഡ് ഫെസ്റ്റിന് ലുലു മാളിൽ തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റിലാണ് സീ ഫുഡ് ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രത്യേക മത്സ്യ പ്രദർശന - വിപണന കേന്ദ്രം. എൺപതിലധികം വൈവിധ്യം നിറഞ്ഞ മത്സ്യങ്ങളാണ് ഫെസ്റ്റിലുള്ളത്. ഇതിന് പുറമെ ഫിഷ് മോക്ഷ അടക്കം മുപ്പതിലധികം കറി വിഭവങ്ങൾ, തായ് ഫിഷ് കേക്ക്, ഫിഷ് ക്രോക്കറ്റ് ഉൾപ്പെടെയുള്ള സ്നാക്സുകൾ വ്യത്യസ്ത മീനച്ചാറുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. ഒരാഴ്ച നീളുന്ന ഫെസ്റ്റ് 14ന് സമാപിക്കും. ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ സലീം ഹസൻ, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ രാജേഷ് ഇ.വി, മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |