വാഴൂർ. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതി ദരിദ്രകുടുംബങ്ങൾക്ക് അവകാശരേഖകളും അടിസ്ഥാന ജീവനോപാധികളും ലഭ്യമാക്കുന്നതിനായി സെമിനാർ സംഘടിപ്പിച്ചു. വർഷങ്ങളായി റേഷൻ കാർഡും ആധാർ കാർഡും ഇല്ലാതിരുന്ന നിരവധി കുടുംബങ്ങൾക്ക് അവ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി സെമിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അദ്ധ്യക്ഷയായിരുന്നു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ ഷാജി പാമ്പൂരി, പി.എം.ജോൺ, അംഗങ്ങളായ ഗീത എസ്.പിളള, വർഗീസ് ജോസഫ്, സെക്രട്ടറി പി.എൻ സുജിത്, ജോയിന്റ് ബി.ഡി.ഒ ജോസഫ് മാമ്മൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |