തിരുവനന്തപുരം: അനന്തപുരി നൃത്ത സംഗീതോത്സവം 2022, 110ാമത് ചിത്തിര തിരുനാൾ ജയന്തി ആഘോഷം, ശ്രീ ചിത്തിര തിരുനാൾ സംഗീത നാട്യകലാ കേന്ദ്രത്തിന്റെ 30ാമത് വാർഷികവും 24 മുതൽ നവംബർ 6 വരെ നടക്കും. ഇതോടനുബന്ധിച്ച് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന ശ്രീചിത്തിര തിരുനാൾ കലോത്സവത്തിന്റെ ഭാഗമായി എൽ.പി, യു.പി. എച്ച്.എസ്, കോളേജ് വിഭാഗത്തിൽ ഭരതനാട്യം, മോഹിനിയാട്ടം കുച്ചിപ്പുടി, നാടോടിനൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം,സോപാനസംഗീതം, വീണ, വയലിൻ, മൃദംഗം, തബല, ഗിറ്റാർ, കീബോർഡ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 17ന് മുമ്പ് അപേക്ഷകൾ ഓൺലൈനായും നേരിട്ടും സമർപ്പിക്കണം. ഫോൺ 0471-2461190 9446451190, 9400461190, Ananthapurisangeetholsavam2022@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |