കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ അസോ.കാമറാമാന് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് മേത്തോട്ടുതാഴെ നടന്ന ഷൂട്ടിംഗ് സെറ്റിലായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റ ജോബിൻ ജോണിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ചിത്രീകരണത്തിനിടെ നായ പിന്നിലൂടെ വന്ന് കടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |