SignIn
Kerala Kaumudi Online
Friday, 26 April 2024 11.05 AM IST

665 അപൂർവ്വയിനം വന്യജീവികളെ മുംബയിൽ പിടികൂടി

animal

മുംബയ്: മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച വിചിത്ര വന്യജീവികളെ മുംബയ് വിമാനത്താവളത്തിൽ വച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടി കൂടി.. ബുധനാഴ്ച എയർ കാർഗോ കോംപ്ളക്സിൽ അക്വേറിയം മത്സ്യങ്ങൾ അടങ്ങിയ പെട്ടികളിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിക്കവേയാണ് വിദേശ ഇനത്തിൽപ്പെട്ട ഈ ജീവികളെ പിടികൂടിയത്. സിയോൺ അക്വാട്ടിക്കിന്റെ പേരിലുള്ള ചരക്ക് വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പ്, പല്ലികൾ, ഇഗ്വാനകൾ, കടലാമകൾ എന്നിവയുൾപ്പെടെയുള്ള ജന്തുക്കളെ കണ്ടെത്തിയത്. തുടർന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ നിന്നുള്ള സംഘവും സ്ഥലത്തെത്തി. കണ്ടെടുത്ത 30 പെട്ടികളിൽ 13 എണ്ണത്തിലും ഉരഗങ്ങളുൾപ്പെടെയുള്ള ജീവികൾ ഉണ്ടായിരുന്നു. അതിൽ 117 എണ്ണം ചത്തതായും കണ്ടെത്തി. ചരക്കിന്റെ വിപണി മൂല്യം 2.98 കോടിയിലധികം വരുമെന്ന് അധികൃതർ പറഞ്ഞു.ഈ ജീവികളുടെ ഇറക്കുമതി നിരോധിച്ച സാഹചര്യത്തിൽ,രണ്ട് പേരെ അറസ്റ്റ് ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANIMAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.