തിരുവനന്തപുരം : കേരളത്തെ പിടിച്ചുകുലുക്കിയ ഇലന്തൂരിലെ നരബലികേസിൽ അറസ്റ്റിലായ മുഖ്യ പ്രതി ഷാഫിയ്ക്ക്
മതഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇയാളെ കുറിച്ച് മനസിലാക്കിയ വിവരങ്ങൾ പൊലീസ് പരസ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ഒരു പ്രതി പൊതു പ്രവർത്തകനും സിപിഎം നേതാവുമാണ്. ഈ സംഭവത്തിൽ ഭരണകക്ഷി നേതാക്കൾ അഭിപ്രായം പറയാൻ മടിക്കുന്നതെന്തുകൊണ്ടാണ്. പ്രതിയായ സി പി എം പ്രവർത്തകനെതിരെ സിപിഎം നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് പുറത്താണ് നരബലി സംഭവം നടന്നതെങ്കിൽ എങ്ങനെയാകുമായിരുന്നു ഇവിടത്തെ പ്രതികരണങ്ങൾ, സാംസ്‌കാരിക നായകൻമാർ എവിടെ പോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
അതേസമയം, കഠിനമായ അന്വേഷണത്തിലൂടെയാണ് നരബലി കേസ് തെളിയിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വെളിപ്പെടുത്തി. ആറാം ക്ലാസുവരെ മാത്രമേ ഷാഫി പഠിച്ചിട്ടുള്ളൂവെന്നും, ലൈംഗിക വൈകൃതത്തിന് അടിമയാണ് ഇയാളെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫി കറങ്ങാത്ത ഒരു സ്ഥലവും കേരളത്തിലില്ല. ഇയാളൊരു സൈക്കോപാത്താണ്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ പത്തോളം കേസുകൾ ഇയാൾക്കെതിരെയുണ്ടെന്നും പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വെളിപ്പെടുത്തവേ പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |