തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് വൻതുക ലൈസൻസ് ഫീസും പിഴയും നിശ്ചയിച്ച കേന്ദ്ര നടപടി പിൻവലിക്കണമെന്നും, മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ ക്വാട്ട വർദ്ധിപ്പിക്കണമെന്നും സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഏജീസ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.പയസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, ജില്ലാ സെക്രട്ടറി ഇ.കെന്നഡി, ട്രഷറർ എൻ.വെൻസിലാസ്, ഫെഡറേഷൻ നേതാക്കളായ ഷീലാ റൊസാരിയോ, ആർ.ജറാൾഡ്,ഡോ.വി.ഗബ്രിയേൽ, ആന്റോസുരേഷ്, ഹാരിസ് വർക്കല, എ.യേശുരാജൻ, ഷീലഗ്രഹരി, എസ്.ആന്റക്സ്,റോസറ്റ് റാണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |