SignIn
Kerala Kaumudi Online
Friday, 26 April 2024 2.58 PM IST

പെപ്പർ അവാർഡ്-2022: എൻട്രികൾ ക്ഷണിച്ചു

pepper

കൊച്ചി: അഡ്വർടൈസിംഗ് രംഗത്ത് നൽകുന്ന പെപ്പർ അവാർഡിനുള്ള എൻട്രികൾ https://www.pepperawards.com/ലൂടെ 25ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കാം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിയേറ്റീവ് ഏജൻസികൾ, മീഡിയ ഏജൻസികൾ, ഡിജിറ്റൽ ഏജൻസികൾ, ഇവന്റ് ഏജൻസികൾ, പി.ആർ ഏജൻസികൾ, മീഡിയ സ്ഥാപനങ്ങൾ, പ്രൊഡക്‌ഷൻ ഹൗസുകൾ എന്നിവയ്ക്ക് എൻട്രികൾ സമർപ്പിക്കാം.

എൻട്രികൾ 2021 ജനുവരി ഒന്നിനും ഡിസംബർ 31നും മദ്ധ്യേ പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിച്ചതോ ആയിരിക്കണം. ഏജൻസി ഒഫ് ദി ഇയർ, അഡ്വർടൈസർ ഒഫ് ദി ഇയർ എന്നിവ ഉൾപ്പെടെ 25 വിഭാഗങ്ങളിലാണ് അവാർഡുകൾ. പുറമെ കേരളത്തിലെ പരസ്യ ഏജൻസികൾക്കായി ജുവലറി, റിയൽ എസ്‌റ്റേറ്റ്, ടെക്‌സ്‌റ്റൈൽ, ഹോസ്‌പിറ്റാലിറ്റി, ആയുർവേദം, മീഡിയ, ബാങ്കിംഗ്, എൻ.ബി.എഫ്.സി., റീട്ടെയിൽ (ഗൃഹോപകരണങ്ങൾ), ഹെൽത്ത്‌കെയർ, സിനിമ മേഖലകളിലെ പരസ്യങ്ങൾക്ക് പ്രത്യേക അവാർഡും നൽകുന്നുണ്ട്.

പരസ്യകലാ രംഗത്തെ പ്രമുഖർ അടങ്ങുന്ന ജൂറി മൂന്ന് റൗണ്ട് മൂല്യനിർണയത്തിന് ശേഷമാകും വിജയികളെ തിരഞ്ഞെടുക്കുകയെന്ന് പെപ്പർ ട്രസ്‌റ്റ് ചെയർമാൻ കെ.വേണുഗോപാൽ പറഞ്ഞു. ഫോൺ: 75599 50909.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PEPPER AWARDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.