കൊച്ചി: പാഴ്വസ്തു വ്യാപാരികളുടെ സംഘടനയായ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 16,17 തിയതികളിൽ കളമശേരി, ആലുവ എന്നിവിടങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രതിനിധി സമ്മേളനം 16ന് കളമശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലും പൊതുസമ്മേളനം 17ന് ആലുവ പ്രിയദർശിനി ഹാളിലുമാണ്. 17ന് രാവിലെ 10.30ന് ആലുവ യു.സി കോളജ് ജംഗ്ഷനിൽ നിന്ന് പ്രകടനം ആരംഭിക്കും. പൊതുസമ്മേളനം വ്യവസായ,നിയമ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.എം കുഞ്ഞിമുഹമ്മദ്,
സെക്രട്ടറി കെ.പി.എ ഷെരീഫ്, എൻ.എ ഷെബീർ, റഷീദ് കാലടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |