കൊച്ചി: അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് എ. ഇ. ഒ ഓഫീസിനു മുന്നിൽ കെ.പി.എസ്.ടി.എ ധർണ നടത്തി. അദ്ധ്യാപക നിയമനങ്ങളും ടി.എ കുടിശിക വർദ്ധിച്ചതിലും യോഗം പ്രതിഷേധിച്ചു.
സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹാഫിസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അജിമോൻ പൗലോസ്, കെ.എ. റിബിൻ, ഷൈനി ബെന്നി, തോമസ് പീറ്റർ, പി.എ. സമീർ, ജോർജ് ജോസഫ്, ജൂലിയാമ്മ മാത്യു, മേരി റാണി, എൽസ മേരി, മരിയ ബ്രിജിത്ത് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |