ഗോവയിലെ റിസോർട്ടിൽ സുഹൃത്തുകളോടൊപ്പം അവധി ആഘോഷിച്ച് പാർവതി തിരുവോത്ത്. ചിത്രങ്ങൾക്കൊപ്പം ഹൃദയസ്പർശിയായ കുറിപ്പും പാർവതി പങ്കുവച്ചു. നിങ്ങളോടൊപ്പം ചെലവിടുന്ന ഓരോ നിമിഷവും വിലയേറിയണ്. ഈ വാരാന്ത്യം ഇത്രമേൽ മനോഹരമായത് എന്തുകൊണ്ടാണ് എന്നതിൽ തനിക്ക് സംശയമില്ലെന്നും .പാർവതി കുറിച്ചു. റിമ കല്ലിങ്കനോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. സിനിമയിൽ പാർവതിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് റിമ. അതേസമയം മമ്മൂട്ടിയോടൊപ്പം അഭിനയിച്ച പുഴു ആണ് പാർവതിയുടേതായി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. ഹേർ, ഉള്ളൊഴുക്ക് 2022 എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. ഉള്ളൊഴുക്കത്തിൽ ഉർവശിയാണ് മറ്രൊരു പ്രധാന താരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |